ചേരപ്പള്ളി: കൊഫുഖാൻ ഷിട്ടോ റിയ്യൂ കരാട്ടെ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആര്യനാട് പാലൈക്കോണം വില്ലാ നസ്രത്ത് സ്കൂളിൽ സ്റ്റുഡൻസ് ജില്ലാ ചാമ്പ്യൻഷിപ്പ് നടത്തി. സ്കൂൾ പ്രിൻസിപ്പാൽ ഫാദർ സാന്റിയാഗോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി. ബിജുമോഹൻ ഉദ്ഘാടനം ചെയ്തു. കോംകോ ഇന്റർനാഷണൽ റെഫറിയായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയനെ ആദരിച്ചു. ഡോ. രൻജിത്ത് അലക്സാണ്ടർ, ബ്രദർ സമൽ,അഡ്വ. ബീന, സിസ്റ്റർ സോഫിയ, സെൻസായിമാരായ സുരേഷ് കാട്ടാക്കട, ജ്യോതിനാഥ്, സുരേഷ് തിരുവനന്തപുരം, സതീഷ്, അമൽ ചന്ദ്രൻ, ജയകുമാർ, ഷാജി ജിൻസിദാസ് എന്നിവർ സംസാരിച്ചു. വലിയ കലുങ്ക് സെൻസായ് അനിൽകുമാർ, സതീഷ് എന്നിവർ നേതൃത്വം നൽകി.