വിതുര: വിതുര സ്വദേശി സജീവ്പിള്ള എഴുതി ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച മാമാങ്കം നോവൽ പ്രൊഫ. എം.ജി. ശശിഭൂഷൺ പ്രകാശനം ചെയ്തു. വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ എെ.ബി. സതീഷ് എം.എൽ.എ മാമാങ്കത്തിൻെറ കോപ്പി ഏറ്റുവാങ്ങി. ഡോ. ജി. ബാലചന്ദ്രൻ പുസ്തകാവതരണം നടത്തി. വിതുര കേന്ദ്രമാക്കി രൂപീകരിച്ച നിലപാട് സാംസ്കാരിക ഇടത്തിന്റെ നേതൃത്വത്തിലാണ് പരിപാടി. ചടങ്ങിൽ സജീവ് പിള്ളയെ ആദരിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വിതുരശശി, ചാരുപാറരവി, അഡ്വ. അരവിന്ദാക്ഷൻനായർ, ചെറ്റച്ചൽ സഹദേവൻ, കെ.എസ്. സുനിൽകുമാർ, പി.ബിജു, എം.കെ. കിഷോർ, അഡ്വ. എൻ. ഷൗക്കത്തലി, അഡ്വ. ആർ. ജയദേവൻ, എം.എസ്. റഷീദ് വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, എസ്. സഞ്ജയൻ, ഷാഹുൽനാഥ് അലിഖാൻ തുടങ്ങിയവർ പങ്കെടുത്തു. മമ്മൂട്ടി നായകനായ മാമാങ്കം സിനിമയുടെ ആദ്യ സംവിധായനായിരുന്നു സജീവ് പിള്ള.