നെടുമങ്ങാട് : ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം -ധ്വനി 2019 ൽ 165 പോയിന്റോടെ ആനാട് ബഡ്സ് സ്കൂളിലെ കുട്ടികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാബീവിയും ബഡ്‌സ് സ്‌കൂളിലെത്തി വിജയികളെ അനുമോദിച്ചു.