ചീരാണിക്കര : വെമ്പായം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സ്നേഹിത കോളിംഗ് ബെൽ ദിനാചരണം നടത്തി.കുറ്റിയാനി വാർഡിൽ നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബിജു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൺ ശോഭനാ ജോയ് അദ്ധ്യക്ഷത വഹിച്ചു.ബ്ളോക്ക് മെമ്പർ രാജേഷ് കണ്ണൻ, വാർഡ് മെമ്പർ അശോകൻ,ബ്ളോക്ക് എസ്.സി കോ - ഓർഡിനേറ്റർ രൻജിത്ത്,ജെൻഡർ ആർ.പി.മാരായ അൽഫോൺസാൾ, രജനി, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.