ചേരപ്പള്ളി : പുതു തലമുറയ്ക്ക് ജന്തുക്ഷേമ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം നെടുമങ്ങാടിന്റെ ആഭിമുഖ്യത്തിൽ മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിൽ ബോധവൽക്കരണ സെമിനാർ നടത്തി.,സ്കൂൾ കുട്ടികൾക്കായി ജന്തുക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ബോധവൽക്കരണ സെമിനാർ കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാ ബീഗം അദ്ധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി. അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ചേരപ്പള്ളി വി.എസ്. വിജിത, മണ്ണാറം പ്രദീപ് കുമാർ, കെ. അജിത, എസ്. ഗിരിജ, ബി. പ്രദീപ് കുമാർ, വി. ബിനുകുമാർ, ബി. സജുകുമാർ, ബി. മനോഹരൻ, എം. സുമ, ഡോ. സോഫിയ, ഡോ. എസ്. ശിവദുർഗ എന്നിവർ സംസാരിച്ചു. ജഴ്സിഫാം വെറ്ററിനറി സർജൻ ഡോ. കിരൺ എസ്.എസ്. ജന്തുക്ഷേമം പ്രവർത്തനവും നിയമങ്ങളും എന്ന വിഷയത്തിൽ ക്ളാസെടുത്തു.