കിളിമാനൂർ: കഴിഞ്ഞ നാല് വർഷമായി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി പ്രവർത്തിച്ച പി. ലാലിക്ക് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ആദരവ്. 12ന് നടക്കുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് പ്രതിനിധിയായി പി. ലാലി മത്സരിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ നാല് വർഷത്തെ മികച്ച സേവനത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ആദരവേകിയത്. പഴയകുന്നുമ്മേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ പി. ലാലിയെ ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജി. രതീഷ്, ജി.എൽ. അജീഷ്, പഞ്ചായത്തംഗം താഹിറാബീവി, പഞ്ചായത്ത് സെക്രട്ടറി ജെ.എസ്. സന്തോഷ് കുമാർ, അസിസ്റ്റൻറ് എൻജിനീയർ എസ്. സുജിത്ത്, എം.ജി.എൻ. ആർ.ജി അക്രഡിറ്റഡ് ഓവർസിയർ എസ്. സിബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.