പാലോട് :പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇലവുപാലം മണലി പ്രദേശത്ത് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഫോടന ശേഖരണ ശാലക്കെതിരെ ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.വാർഡ് മെമ്പർ റിയാസ് അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ കുഞ്ഞുമോൻ, ജയകുമാർ, സുനൈനാ അൻസാരി, സിന്ധു കുമാരി, റീജാ ഷെനിൽ, സിയാദ്, രാഷ്ട്രീയ നേതാക്കളായ അനിൽകുമാർ, ഷിറാസ്ഖാൻ കലയപുരം അൻസാരി, സാജൻ, സജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി റിയാസ് (ചെയർമാൻ), ജയകുമാർ (വൈസ് ചെയർമാൻ), അജയകുമാർ (ജനറൽ കൺവീനർ), എൽ.സാജൻ, സജീവ് (കൺവീനർമാർ), സുനിൽ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.