നെടുമങ്ങാട് : കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഫ്രണ്ട്സ് സ്റ്റഡി സെന്ററിൽ പൊലീസും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി.അസോസിയേഷൻ റൂറൽ വൈസ് പ്രസിഡന്റ് എ.ജലാലുദീന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പൊലീസ് മേധാവി ബി.അശോകൻ ഉദ്‌ഘാടനം ചെയ്തു.സെക്രട്ടറി എസ്.പി ഷിബു സ്വാഗതം പറഞ്ഞു.മാദ്ധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് വിഷയാവതരണം നടത്തി.ഡിവൈ.എസ്.പി സ്റ്റുവർട്ട് കിലർ,അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ് ബൈജു,ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി.ചക്രപാണി,ജി.കിഷോർകുമാർ, വിനോദ്‌കുമാർ, എസ്.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.