നെടുമങ്ങാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ തൊളിക്കോട് മണ്ഡലം സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മലയടി പുഷ്‌പാംഗദൻ ഉദ്‌ഘാടനം ചെയ്തു.എസ്.വി ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ തോട്ടുമുക്ക് അൻസർ,എ.എ റഹിം,എൻഎസ് ഹാഷിം,ചായം സുധാകരൻ,നളിനകുമാരി,കെ.ഉവൈസ്‌ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി എസ്.പങ്കജാക്ഷൻ നായർ (രക്ഷാധികാരി),കെ.മുരളീധരൻ നായർ (പ്രസിഡന്റ്),നട്ടുവൻകാവ് വിജയൻ,സരസപ്പൻ (വൈസ് പ്രസിഡന്റുമാർ),എം.സലിം (സെക്രട്ടറി),പുരുഷോത്തമൻ നായർ (ജോയിന്റ് സെക്രട്ടറി),നളിനകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.