തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച വ്യാവസായിക സംരംഭകർക്കും മികച്ച കരകൗശല വിദഗ്ദ്ധർക്കുമായി വ്യവസായ വാണിജ്യ വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാര വിതരണം ഇന്ന് നടക്കും. വൈകിട്ട് 4.30 ന് മാസ്‌കറ്റ് ഹോട്ടലിൽ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ കെ. ശ്രീകുമാർ , കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, ശില്പി കാനായി കുഞ്ഞിരാമൻ, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, ഡയറക്ടർ കെ. ബിജു, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് ഖാലിദ്. എം, സുരേഷ്‌കുമാർ. എസ് തുടങ്ങിയവർ സംബന്ധിക്കും.