കാട്ടാക്കട: കഞ്ചാവുമായി യുവാവ് പിടിയിൽ. നേമം പഴയകാരക്കാമണ്ഡപം പൊന്നുമംഗലം വേലിക്കകത്ത് വീട്ടിൽ അഖിൽ(21)നെയാണ് കാട്ടാക്കട എക്സൈസ് പിടികൂടിയത്. കണ്ടല സ്റ്റേഡിയത്തിനു സമീപത്തു നിന്ന് ചൊവാഴ്ച രാവിലെ 8.30 ഓടെ 30 ഗ്രാം കഞ്ചാവുമായിട്ടായിരുന്നു ഇയാളെ കാട്ടാക്കട എക്സൈസ് ഇൻസ്‌പെക്ടർ സ്വരൂപ്, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സുനിൽ, പ്രിവന്റീവ് ഓഫീസർ ശിശുപാലൻ, ക്സിസ് എക്സൈസ് ഓഫീസർമാരായ നിയാസി, ഹർഷൻ, രാജീവ് തിടങ്ങിയവർ ചേർന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.