തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ആർജ്ജവത്തിന്റെയും ഗാന്ധിയൻ സത്യസന്ധതയുടെയും പ്രതിരൂപമായിരുന്നു സോഷ്യലിസ്റ്റ് നേതാവ് പി.വിശ്വംഭരനെന്ന് ജനതാദൾ സംസ്ഥാനപ്രസിഡന്റ് സി.കെ നാണു എം.എൽ.എ പറഞ്ഞു. പി.വിശ്വംഭരൻ ഫൗണ്ടേഷൻ, ജനതാഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധിഭവനിൽ നടന്ന മൂന്നാം സ്മൃതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി മാത്യു ടി. തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. എ നീലലോഹിതദാസ്, കേരള ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ, പി.വിശ്വംഭരൻ ഫൗണ്ടേഷൻ പ്രസിഡന്റ് എസ.ആർ.തങ്കരാജ്, സെക്രട്ടറി വി.ശശിധരൻ നായർ, ജനതാഫോറം പ്രസിഡന്റ് തകിടി കൃഷ്ണൻ നായർ,സെക്രട്ടറി എ. സലിം എന്നിവർ അനുസ്മരണം നടത്തി. വിശ്വംഭരൻ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ പാച്ചല്ലൂർ എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രാവിലെ കോവളം വെള്ളാറിലെ വിശ്വംഭരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി.