sachin-baby

# ക്യാപ്ടൻ സച്ചിൻ ബേബിക്ക് സെഞ്ച്വറി (155)

# കേരളം 525/9 ഡിക്ളയേഡ്, ഡൽഹി 23/2

തുമ്പ : നായകന്റെ മനക്കരുത്തുമായി ക്രീസിൽ ഉറച്ചു നിന്ന് പൊരുതിയ സച്ചിൻ ബേബി (155) ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തെ ഗംഭീരസ്കോറിലെത്തിച്ചു. രണ്ടാം ദിവസമായ ഇന്നലെ 276/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളം ചായയ്ക്കുശേഷം 525/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. ആദ്യദിനം റോബിൻ ഉത്തപ്പ സെഞ്ച്വറിയും (102), പി. രാഹുൽ (97), അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. ഇന്നലെ 77 റൺസ് നേടിയ സൽമാൻ നിസാറാണ് സച്ചിൻ ബേബിക്ക് ഉറച്ച പിന്തുണ നൽകിയത്. വൈകുന്നേരം മറുപടി ഇന്നിംഗ്സിനിറങ്ങിയ ഡൽഹി സ്റ്റമ്പെടുക്കുമ്പോൾ 23/2 എന്ന നിലയിലാണ്. ഓപ്പണർമാരായ അനുജ് റാവത്തിന്റെയും (15), കുനാൽ ചന്ദേലയെയുമാണ് (11) ഡൽഹിക്ക് നഷ്ടമായിരിക്കുന്നത്. ക്യാപ്ടൻ ധ്രുവ് ഷോറേയ്‌യും (6), നിതീഷ് റാണയുമാണ് (0) ക്രീസിൽ.

155

274 പന്തുകൾ നേരിട്ട സച്ചിൻ ബേബി 13 ബൗണ്ടറികളടക്കമാണ് 155 റൺസിലെത്തിയത്. ക്ഷമയും ഏകാഗ്രതയും നിറഞ്ഞ ഇന്നിംഗ്സിൽ മികച്ച ഷോട്ടുകൾ കളിക്കാനും ക്യാപ്ടന് കഴിഞ്ഞു.

90

ആദ്യ ദിവസം ഉത്തപ്പയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർക്കാൻ സച്ചിന് കഴിഞ്ഞിരുന്നു.

156

റൺസാണ് ഇന്നലെ സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

6

സച്ചിൻബേബിയുടെ ആറാമത്തെ ഫസ്റ്റ് ക്ളാസ് സെഞ്ച്വറിയാണിത്.

ആറാം തവണയാണ് കേരളം രഞ്ജിയിൽ 500ന് മേൽ സ്കോർ ചെയ്യുന്നത്.

4

രഞ്ജിയിലെ കേരളത്തിന്റെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറാണിത്.