മലയിൻകീഴ് : വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കുടുബശ്രീ യൂണിറ്റുകൾക്ക് നൽകേണ്ട വിവിധ ഫണ്ടുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിളപ്പിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളപ്പിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി.കെ.പി.സി.സി.ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഇക്ബാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.മണികണ്ഠൻ,എസ്.ശോഭനകുമാരി, വിളപ്പിൽശാല ശശി,എ.ബാബുകുമാർ,എഡ്വി വിൻ ജോർജ്ജ്, വിനോദ് രാജ്, മുലത്തോപ്പ് ജയൻ, പേയാട് ശശി, പേയാട് ദീ ലിപ്, ജോർജ്കുട്ടി, സജി, ബിജു,നൗഷാദ്,സുരേഷ്,മോഹനൻ എന്നിവർ സംസാരിച്ചു.