കുറ്റിച്ചൽ:കുറ്റിച്ചൽ മണ്ണൂർക്കര സിദ്ധാശ്രമത്തിൽ തൃക്കാർത്തിക മഹോൽസവവും സ്വാമി ശിവാനന്ദ പരമ ഹംസരുടെ ജന്മദിനാഘോഷവും പദ്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്തു.
വിശേഷ ജപം,അന്നദാനം,ആത്മതത്വ പ്രഭാഷണം എന്നിവ നടന്നു. അന്തേ വാസികൾക്ക് പുറമെ പൊതു ജനങ്ങൾളും ആഘോഷത്തിൽ പങ്കാളികളായി.എസ്. കബീർദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രീത വന്ദന ശ്ലോകം ചൊല്ലി.ആശ്രമം സെക്രട്ടറി എസ് സതീഷ്ണൻ,എസ്.പ്രഭ,കമലാക്ഷൻ,കിഷോർ,ഗണേഷ്,ശിവാനന്ദൻ,കാർത്തിക എസ്,ഉമദേവി,ജിതേന്ദ്രിയൻ,എസ്.വിഷ്ണുദാസൻ തുടങ്ങിയവർ സംസാരിച്ചു.