തിരുവനന്തപുരം: 18 വയസുവരെയുള്ള കുട്ടികളുടെ ബുദ്ധിവികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി ആരംഭിച്ച നിംസ് സ്‌പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്ററിൽ ഒ.പി പ്രവർത്തനം ആരംഭിച്ചു. ഡോ.എം.കെ.സി. നായരുടെ നേതൃത്വത്തിൽ 18ഒാളം ഡിപ്പാർട്ട്മെന്റുകളെ കേന്ദ്രീകരിച്ച് പ്രഗല്ഭരായ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും ഇവിടെയുണ്ടാകും. നൂറുൽ ഇസ്ളാം സർവകലാശാല ചാൻസലർ ഡോ.എ.പി. മജീദ് ഖാൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽ ഖാൻ, നിംസ് സ്‌പെക്ട്രം ഡയറക്ടർ ഡോ.എം.കെ.സി. നായർ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി, മറ്റ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഒ.പി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് ഫോൺ : 9745586411, 8589898999.