മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരങ്ങൾക്കായി പ്രമുഖ ക്ളബുകളായ യുവന്റ്സ്‌, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയവർ കളത്തിലിറങ്ങുന്നു.

റയൽ മാഡ്രിഡ് ക്ളബ് ബ്രുഗയെയും യുവന്റ്‌സ് ബയേർ ലെവർ കൂസനെയും മാഞ്ചസ്റ്റർ സിറ്റി ഡൈനമോ സാഗ്രെബിനെയും ബയേൺ മ്യൂണിക്ക് ടോട്ടൺ‌ഹാമിനെയുമാണ് നേരിടുന്നത്. റയൽ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ, ടോട്ടൻ ഹാം, പി.എസ്.ജി എന്നിവർ നേരത്തേ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ ഇന്നത്തെ മത്സരം നിർണായകമല്ല. അതേസമയം ഇന്ന് റഷ്യൻ ക്ളബ് ലോക്കോ മോട്ടീവ് മോസ്കോയെ നേരിടാൻ ഇറങ്ങുന്ന മുൻ ഫൈനലിസ്റ്റുകളായ അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയിച്ചേ മതിയാകൂ. ഗ്രൂപ്പ് ഡിയിൽ അത്‌ലറ്റിക്കോയ്ക്ക് അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണുള്ളത്. രണ്ടാം സ്ഥാനവും മൂന്നാമതുള്ള ബയേർ ലെവർ കൂസന് ആറ് പോയിന്റാണുള്ളത്. ലെവർ കൂസൻ ഇന്ന് യുവന്റ്സിനെ അട്ടിമറിക്കുകയാണെങ്കിൽ അത്‌ലറ്റിക്കോയ്ക്ക് ജയിച്ചേ മതിയാകൂ.

ഗ്രൂപ്പ് സിയിൽ ഷാക്‌തർ ഡോണെസ് കും (6 പോയിന്റ്, രണ്ടാം സ്ഥാനം) ഡൈനമോ സാഗ്രബും (5 പോയിന്റ് മൂന്നാം സ്ഥാനം) സമാന സ്ഥിതിയിലാണ്. ഷാക്‌തർ അറ്റ്‌ലാന്റയെയും ഡൈനമോ മാഞ്ചസ്റ്റർ സിറ്റിയെയുമാണ് നേരിടുന്നത്.

ഇന്നത്തെ മത്സരങ്ങൾ

മാഞ്ചസ്റ്റർ സിറ്റി Vs ഡൈനമോ, സാഗ്രെബ് ഷാക്‌തർ ഡോണെസ്ക Vs അറ്റ്‌ലാന്റ (രാത്രി 11.25 മുതൽ)

അത്‌ലറ്റിക്കോ മാഡ്രിഡ് Vs ലോക്കോ മോട്ടീവ് ലെവർ കൂസൻ Vs യുവന്റ്‌സ്

ബയേൺ മ്യൂണിക് Vs ടോട്ടൻഹാം

റയൽ മാഡ്രിഡ് Vs ക്ളബ് ബ്രുഗെ

പിറേയൂസ് Vs റെഡ് സ്റ്റാർ

പി.എസ്.ജി Vs ഗലറ്റസറി

(രാത്രി 1.30 മുതൽ)

ടെൻ ചാനൽ ശൃംഖലയിൽ ലൈവ്

ക്യാപ്ഷൻ

കണ്ണൂരിൽ നടന്ന ദേശീയ വനിത ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി വെള്ളി നേടിയ അഞ്ചു സാബു, ഇന്ദ്രജ, വെങ്കലം നേടിയ അനശ്വര എന്നിവർ പരിശീലകൻ മനോജ് കുമാറിനൊപ്പം. ഇന്ദ്രജയെ ബെസ്റ്റ് ചലഞ്ചർ ഒഫ് ദ ടൂർണമെന്റായും തിരഞ്ഞെടുത്തു.