ലണ്ടൻ : 42 വർഷത്തെ ഏറ്റവും മോശമായ നിലയിലേക്ക് താഴുകയായിരുന്ന ആഴ്സനലിന് ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ആശ്വാസവിജയം. കഴിഞ്ഞ രാത്രി 3-1 ന് ആഴ്സനൽ വെസ്റ്റ്‌ഹാമിനെയാണ് കീഴടക്കിയത്. കഴിഞ്ഞ 10 മത്സരങ്ങളിൽ ആദ്യമായാണ് ആഴ്സനൽ ജയം കാണുന്നത്.

ഈസ്റ്റ് ബംഗാളിന് ജയം

ന്യൂഡൽഹി : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ഈസ്റ്റ് ബംഗാൾ 4-1 ന് നെരോക്കയെയും പഞ്ചാബ് 3-1 ന് ചെന്നൈ സിറ്റിയെയും തോൽപ്പിച്ചു.

ഇന്ത്യൻ കായിക താരങ്ങൾക്ക് ബയോളജിക്കൽ പാസ്‌പോർട്ട് വരുന്നു

ന്യൂഡൽഹി : ഉത്തേജക മരുന്ന് ഉപയോഗം തടയുന്നതിനായി ഇന്ത്യൻ കായിക താരങ്ങൾക്ക് ബയോളജിക്കൽ പാസ്പോർട്ട് നടപ്പിലാക്കാൻ ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി തീരുമാനിച്ചു. ആദ്യപടിയായി ഒളിമ്പിക്സിന് യോഗ്യത നേടിയവരുടെ ബയോളജിക്കൽ പാസ്പോർട്ട് തയ്യാറാക്കും. താരങ്ങളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ശാരീരിക പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ഉത്തേജക ഉപയോഗം കണ്ടുപിടിക്കുകയാണ് ഈ രീതിയിലൂടെ ചെയ്യുന്നത്.

വേൾഡ് ടൂർ ഫൈനൽസിന് സിന്ധു

ഗ്വാങ്ഷു : ലോക ചാമ്പ്യൻപട്ടം നേടിയ ശേഷം ഫോം നഷ്ടമായ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി.വി. സിന്ധു സീസണിലെ അവസാന ടൂർണമെന്റായ ബി.ഡബ്ളിയു.എഫ് ടൂർ ഫൈനൽസിൽ കിരീടം ലക്ഷ്യമിട്ടിറങ്ങുന്നു. ഇന്ന് ചൈനയിലെ ഗ്വാങ്ഷുവിലാണ് ടൂർണമെന്റ് തുടങ്ങുന്നത്. ടൂർണമെന്റിന് യോഗ്യത നേടിയ ഏക ഇന്ത്യൻ താരമാണ് സിന്ധു.