തിരുവനന്തപുരം: നെടുമങ്ങാട്ടും ചിറയിൻകീഴും പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ അനുവദിക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്‌സഭയിൽ ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു. നെടുമങ്ങാട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കാമ്പസിൽ കേന്ദ്രീയ വിദ്യാലയത്തിനാവശ്യമായ സ്ഥലമുണ്ട്. ചിറയിൻകീഴിലും സ്ഥല ലഭ്യത പ്രശ്‌നമല്ല. പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.