കല്ലമ്പലം: ആരോഗ്യ മേഖലയിലെ കടുവയിൽ തങ്ങൾ ട്രസ്റ്റിന്റെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കെ.ടി.സി.ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ 2019 - വർഷത്തെ പ്രവേശനോത്സവം കെ.ടി.സി.ടി ഓഡിറ്റോറിയത്തിൽ നടന്നു. ലാബ് ടെക്നീഷ്യൻ ഡിപ്ലോമ, ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ തുടങ്ങിയ കോഴ്സുകളുടെ പ്രവേശനോത്സവമാണ് നടന്നത്. ഉദ്ഘാടനം പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ബെന്നോ ഗോമസ് നിർവഹിച്ചു. പാരാമെഡിക്കൽ ചെയർമാൻ ഐ. മൻസൂറുദ്ദീൻ അദ്ധ്യക്ഷനായി. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, കൺവീനർ എം.എസ്. ഷെഫീർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.ടി.സി.ടി പ്രസിഡന്റ് ഇ. ഫസിലുദ്ദീൻ പുതിയ കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിച്ചു. എ. നഹാസ്, എം. സജീർ ഖാൻ, എൻ. ഷിജു, എ. ഫസിലുദ്ദീൻ, നഹാസ്, പ്രിൻസിപ്പൽ വിപിൻ, സ്വാദിഖ് തുടങ്ങിയവർ പങ്കെടുത്തു. ഡോ. ഫിറോഷ്, എം. ബഷീർ, ഷിജിൻ സലാഹുദീൻ എന്നിവർ മോട്ടിവേഷണൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.