കല്ലമ്പലം:ചാവർകോട് മദർ ഇന്ത്യാ സ്കൂളിന്റെയും വർക്കല കിംഗ്സ് ചെസ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ മദർ ഇന്ത്യാ സ്കൂളിൽ നടന്ന ഇന്റർ സ്കൂൾ ചെസ് മത്സരത്തിൽ നൂറ്റമ്പതോളം വിദ്യാർഥികൾ പങ്കെടുത്തു.സ്കൂൾ മാനേജർ ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ഡോ.പ്രവീൺ കുമാർ,മിനി പ്രവീൺ,വാസുദേവൻ പിള്ള,ലതാകുമാരി,റാണി എസ്.കുറുപ്പ്,ആർ.കെ.ശശികുമാർ എന്നിവർ പ്രസംഗിച്ചു.