തിരുവനന്തപുരം:കാഞ്ഞിരംപാറയിൽ പ്രവർത്തിക്കുന്ന വനിതാ വികസന കോ‌ർപറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ പുതുതായി ആരംഭിക്കുന്ന ടാലി ജി.സി.സി വാറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിദേശത്ത് ജോലിനോക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2365445, 9496015051.