കല്ലമ്പലം: ഒറ്റൂർ പി.എച്ച്.സിയുടെ നേതൃത്വത്തിൽ നടന്ന സംയോജിത രോഗാണു വാഹക നിയന്ത്രണ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഹ്ന നസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ അംഗം രാജീവ് അദ്ധ്യക്ഷനായി. എം.ഒ പി.കെ ഷീജ ക്ലാസിനു നേതൃത്വം നൽകി. ഓരോ വാർഡുകളിൽ നിന്നും അഞ്ചു പേർക്ക് ഫസ്റ്റ് എയ്ഡ് മാർഗങ്ങളിൽ പരിശീലനം നൽകി.