തിരുവനന്തപുരം: മാരായമുട്ടം തുഞ്ചൻ സ്മാരക പബ്ലിക് സ്കൂൾ ഏർപ്പെടുത്തിയ പ്രഥമ തുഞ്ചൻ സ്മാരക പുരസ്കാരത്തിന് നടനും എഴുത്തുകാരനുമായ പ്രേംകുമാർ അർഹനായി. 10001രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം 20ന് വൈകിട്ട് 3ന് നടക്കുന്ന സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ സമ്മാനിക്കും.