തിരുവനന്തപുരം :വിമാനയാത്രകളിൽ മാത്രം ശ്രദ്ധവയ്‌ക്കുന്ന മുഖ്യമന്ത്രി വിമാനത്തിൽ നിന്നിറങ്ങി നാട്ടിൽനടക്കുന്നത് ശ്രദ്ധിക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ ഉപ നേതാവ് എം.കെ.മുനീർ ആവശ്യപ്പെട്ടു.വാളയാർ പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദളിത് ലീഗിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുൻ എം.എൽ.എ യു.സി.രാമൻ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ,കെ.കെ.ഷാജു, തോന്നയ്ക്കൽ ജമാൽ, ഹലീം സാഹിബ്, എ.പി. ഉണ്ണികൃഷ്ണൻ, വത്സൻ അത്തിക്കൽ , ഉല്ലാസ് കോവൂർ, എം.സുനിൽ കാറാണി, ഇ.പി ബാബു , ശരവണചന്ദ്രൻ എന്നിവർ സംസാരിച്ചു.