തിരുവനന്തപുരം :കരിങ്കൽ ഖനനം പൊതുമേഖലയിലാക്കുക,ചെറുകിട ക്വാറികൾ സ്ഥാപിക്കാൻ അനുയോജ്യമായ ഖനനമേഖലകളിൽ പഠനം നടത്തി നിശ്‌ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അനിയന്ത്രിത ഖനന വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമര പ്രഖ്യാപനം നടത്തി. കൺവീനർ വിളയോടി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. പ്രൊഫ.കുസുമം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ.നീലകണ്ഠൻ, കെ.എം. ഷാജഹാൻ, സണ്ണി പൈക്കട എന്നിവർ സംസാരിച്ചു.