തിരുവനന്തപുരം :പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഒാഫീസിലേക്ക് മാർച്ച് നടത്തി. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വിനീത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എ.എ.റഹിം, ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ്, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.