ആറ്റിങ്ങൽ:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്,ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 13, 14, 15 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് നടക്കും. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കും. സ്‌ട്രൈക്കിംഗ് ഇലവനുവേണ്ടി ജോയ് ലാൽ നൽകുന്ന ശരത് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും,പ്രൈസ് മണിക്കും വേണ്ടിയുള്ള മത്സരമാണ് നടക്കുക.സിറ്റി മൊബൈൽസ്,ബ്ലൂ കൂൾ വാട്ടർ,സൂര്യ ടെക് എന്നിവർ ചേർന്ന് നൽകുന്ന 111111 രൂപ ഒന്നാം സമ്മാനം തന്നെയാണ് ഈ ക്രിക്കറ്റ് ഉത്സവത്തിന് ആവേശം പകരുന്നത്.13ന് വൈകിട്ട് 6ന് അഡ്വ.ബി.സത്യൻ എം.എൽ.എ ടൂർമെന്റ് ഉദ്ഘാടനം ചെയ്യും.ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് അദ്ധ്യക്ഷത വഹിക്കും.ക്ലബ് മുഖ്യ രക്ഷാധികാരി അഡ്വ.സി.ജെ.രാജേഷ്‌കുമാർ,സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു,സി.പി.എം ഏരിയ സെക്രട്ടറി എസ്.ലെനിൻ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ, ആലപ്പുഴ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് പൊലീസ് ബി.കെ.പ്രശാന്തൻ,ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടർ വി.വി.ദിപിൻ എന്നിവർ സംസാരിക്കും.15ന് രാത്രി 9ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു,സിനി ആർട്ടിസ്റ്റും കേരളം ക്രിക്കറ്റ് അസോസിയേഷൻ അംഗവുമായ ബിനീഷ് കോടിയേരി, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ് എന്നിവർ സംസാരിക്കും.