തിരുവനന്തപുരം:വിശ്വകർമ്മജരോടുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ വിശ്വകർമ്മജർ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തി.വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള വിശ്വകർമ്മ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാകരൻ വലിയോറ അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് പ്രസിഡന്റ് കെ.കെ.ഹരി,ജനറൽ സെക്രട്ടറി എ.കെ.വിജയനാഥ്, ട്രഷറർ ടി.പി.രാജു കുന്നമംഗലം,സുനിൽ കണ്ണങ്കര,ദിനേശ് വർക്കല,ദിലീപ് കുമാർ,അജിത്ത് മഞ്ഞാടിത്തറ, ടി.എൻ.ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.