നെയ്യാറ്റിൻകര : കാഞ്ഞിരംകുളം യുണൈറ്റഡ് ക്രസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ചർച്ച് ക്വയറുകളുടെ സി.എസ്.ഐ കഴിവൂർ സഭയിൽ നടന്ന ക്രിസ്മസ് കരോൾ ഗാനമത്സരത്തിൽ നെല്ലിക്കാക്കുഴി ആർ.എം.സി.എസ്.ഐ ചർച്ച് ക്വയർ ഒന്നാം സ്ഥാനവും സി.എസ്.ഐ കുഴിവിള ചർച്ച് രണ്ടാം സ്ഥാനവും ജൂനിയർ ക്വയറിൽ സി.എസ്.ഐ കഴിവൂർ മൂന്നാം സ്ഥാനവും നേടി.29ന് ഐക്യ ക്രിസ്മസ് സമ്മേളനത്തിൽ സമ്മാനം വിതരണം ചെയ്യും.