ചിറയിൻകീഴ്: ആട്ടോയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൈലാത്തുകോണം ലക്ഷ്മി മന്ദിരത്തിൽ ശശിധരൻ (70) മരിച്ചു.ഏതാനും നാൾ മുമ്പ് ചെമ്പകമംഗലത്തുവച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ ആട്ടോ യാത്രക്കാരനായ ശശിധരൻ ചികിത്സയിലായിരുന്നു.
ഭാര്യ: വിജയകുമാരി മക്കൾ: ശാലിനി, ഷിബു, ശ്യാം. മരണാനന്തര ചടങ്ങ്: 25ന് രാവിലെ 9ന്.