നെയ്യാറ്റിൻകര: ജില്ലാ ഉപഭോക്തൃസമിതി അമരവിള യൂണിറ്റ് ഉദ്ഘാടനം 15ന് വൈകിട്ട് 5ന് അമരവിള യുവജനവിഭാഗം ലൈബ്രറിയിൽ നടക്കും.ആയുഷ്കാല അംഗങ്ങളുടെ കാർഡ് വിതരണം സി.കെ.ഹരീന്ദ്രൻ എം.എൽ.എ വിതരണം ചെയ്യും. ജില്ലാ ഉപഭോക്തൃ സമിതി ജനറൽ സെക്രട്ടറി ഡി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും.യൂണിറ്റ് പ്രസിഡന്റ് പി.എസ്.ബിനു അദ്ധ്യക്ഷത വഹിക്കും.കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലേഖ,വൈസ് പ്രസിഡന്റ് വി.എസ്.ബിനു, പി.മോഹൻകുമാർ,ഷിബുരാജ്കൃഷ്ണ,ആർ.നാഗപ്പൻനായർ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 4ന് നടക്കുന്ന സെമിനാറുകൾ റേഷനിംഗ് ഇൻസ്പക്ടർ ആർ.മോഹൻ, അഡ്വ.വി.ജ്യോതി എന്നിവർ നയിക്കും.