തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഒന്നാം ജില്ലാ സമ്മേളനം 14ന് എസ്.എം.വി മോഡൽ സ്കൂളിൽ നടക്കും. രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സനൽകുമാർ അദ്ധ്യക്ഷത വഹിക്കും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി, യൂണിയൻ സംസ്ഥാന പ്രസിഡന്റ് സനൽകുമാർ, വൈസ് പ്രസിഡന്റ് അജയകുമാർ, തമ്പാനൂർ കെ. മുരളി, ടി. രവീന്ദ്രൻ നായർ, സുന്ദരൻ പിള്ള, സന്തോഷ് കുമാർ, ആർ. അനിൽ, വസന്തകുമാരി, എം.എസ്. പ്രശാന്ത്, നിസാറുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും.