inaguration

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ധർണ നടത്തി. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്‌ പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ജോസഫ്, ജി.സുബോധൻ, വെട്ടുറോഡ് സലാം, എസ്.എൽ. സന്തോഷ്, രാജലക്ഷ്മി, എസ്.ഡബ്ലിയു. സജിത, ആർ.എസ്.വിമൽകുമാർ, നെയ്യാറ്റിൻകര സുഭാഷ്, എസ്.എൻ പുരം ജലാൽ, വി. ലാലു,വാഴിച്ചൽ തോമസ്,ജോയി തുടങ്ങിയവർ സംസാരിച്ചു.