തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിക്കുമ്പോൾ സംസ്ഥാന സർക്കാർ കാഴ്ചക്കാരാകുകയാണെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ പറഞ്ഞു. സി.എം.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലവർദ്ധനയ്ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എം.ആർ. മനോജ് അദ്ധ്യക്ഷതവഹിച്ചു. സി.എം.പി സംസ്ഥാന അസി. സെക്രട്ടറി എം.പി. സാജു മുഖ്യപ്രഭാഷണം നടത്തി. പൊടിയൻകുട്ടി, പി.ജി. മധു, മോളി സ്റ്റാൻലി, ഉഴമലയ്ക്കൽ ബാബു, അലക്‌സ് നെയ്യാറ്റിൻകര, പേയാട് ജ്യോതി,വിനോദ് കുമാർ, രമാകാന്തൻ, ആറയൂർ സുകുമാരൻ, സാംബൻ, തിരുവല്ല മോഹനൻ, ബിന്ദു, റോയി പി.ജോൺ, ഷാജി കീഴ്പാലൂർ, രജ്ഞിത്ത്, മനീഷ് മുരുകൻ ബിച്ചു .കെ.വി എന്നിവർ സംസാരിച്ചു.