v-s-sivakumar

തിരുവനന്തപുരം: പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പ്രൈവറ്റ് സ്ക്കൂൾ മാനേജ്മെന്റുകളെ കൂടുതൽ ദുരിതത്തിലേക്ക് സർക്കാർ തള്ളിവിടരുതെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ പറഞ്ഞു. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പ്രൈവറ്റ് (എയിഡഡ്) സ്ക്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ അയ്യൻങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കുട്ടി അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ ആശങ്കകൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കെ.ഇ.ആർ ഭേദഗതി, ഖാദർ കമ്മിറ്റി റിപ്പോർട്ട്, വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾ എന്നിവ ചർച്ചചെയ്തു. ആർ.രാമചന്ദ്രൻ എം.എൽ.എ,​ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റുമാരായ ആർ.എം.പരമേശ്വരൻ, നാസർ എടരിക്കോട്, ട്രഷറർ എസ്.രാധാകൃഷണൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മണി കൊല്ലം സ്വാഗതവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പൂഴനാട് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.