തിരുവനന്തപുരം: കേരളത്തിന്റെ തനത് കരകൗശല ഉത്പന്നങ്ങളുടെ ഗുണം, അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ എന്നിവയെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ കരകൗശല വികസന കോർപറേഷൻ സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി വിപണന മേള ഇന്ന് അയ്യങ്കാളി ഹാളിൽ ആരംഭിക്കും. വൈകിട്ട് 4ന് കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ഈട്ടി തടിയിലുള്ള ആനകൾ, വിവിധ തരം ശില്പങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ, നെട്ടൂർ പെട്ടി, ആറന്മുള കണ്ണാടി, തുടങ്ങിയ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരം മേളയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 10മുതൽ രാത്രി 8വരെ നടക്കുന്ന മേള 22ന് സമാപിക്കും.