കല്ലമ്പലം: നാവായിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിന്റെ താത്കാലിക ഒരൊഴിവുണ്ട്. 23 ന് രാവിലെ 11 ന് നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് അഭിമുഖം നടക്കും. ഫാർമസികോഴ്സിൽ ഡിപ്ലോമ/ ഡിഗ്രി യോഗ്യതയും, കേരളാ ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ അസൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം.