bob

തിരുവനന്തപുരം: ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രവാസി മലയാളികൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ പ്രവാസി ഡിവിഡ‌ൻഡ് സ്‌കീമിന്റെ ഭാഗമായി ബാങ്ക് ഒഫ് ബറോഡയും കേരള നോൺ റെസിഡന്റ് കേരളൈറ്റ്‌സ് വെൽഫെയർ ബോർഡും തമ്മിൽ ധാരണാപത്രത്തിൽ ഏർപ്പെട്ടു. ബാങ്ക് ഒഫ് ബറോഡ ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. രാമഗോപാലും വെൽഫെയർ ബോർഡിന് വേണ്ടി സി.ഇ.ഒ എം. രാധാകൃഷ്‌ണൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഡെപ്യൂട്ടി റീജിയണൽ മാനേജർ ആനന്ദ് കുമാർ ഝാ, റീജിയണൽ മാർക്കറ്റിംഗ് ഓഫീസർ ശ്രുതി, പേരൂർക്കട ബ്രാഞ്ച് സീനിയർ മാനേജർ എ.എസ്. ബിജു, ജോയിന്റ് മാനേജർ എം.എസ്. ധനേഷ്, ബോർഡ് സെക്ഷൻ ഓഫീസർ സജീവ് എന്നിവർ സന്നിഹിതരായിരുന്നു.