തിരുവനന്തപുരം : പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയനു കീഴിലെ കുളത്തൂർ വടക്കുംഭാഗം ശാഖയിൽ നടന്ന നാലാംഘട്ട യൂത്ത് മൂവ്മെന്റ് രൂപീകരണ യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, വൈസ് പ്രസിഡന്റ് ചേന്തി അനിൽ, കരിക്കകം സുരേഷ്, കടകംപള്ളി സനൽ, കെ.വി. അനിൽകുമാർ, അമ്പീശൻ, അരുൺ അശോക്, കുളത്തൂർ ജ്യോതി തുടങ്ങിയവർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് ജി. മധുസൂദനന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എസ്. ദേവരാജൻ സ്വാഗതം ആശംസിച്ചു. ഭാരവാഹികളായി: കുളത്തൂർ പ്രതാപൻ (രക്ഷാധികാരി), അനീഷ് ബാബു (പ്രസിഡന്റ്), ബിജിൻ (സെക്രട്ടറി), ശരത് ചന്ദ്രൻ (വൈസ് പ്രസിഡന്റ്). ബിപിൻഉണ്ണി, അജീഷ് ബാബു(യൂണിയൻ പ്രതിനിധികൾ), സൂരജ് എസ്.എസ്, രഞ്ജിത്ത്, സോണി ജയചന്ദ്രൻ, ഷിജു, അരുൺപ്രകാശ്, നിതിൻ, സൗമ്യ, സുനു ശരത്, ഹരിത ബി. ഹരീഷ്, പ്രദീഷ് കുമാർ, ദീപു, അഭിലാഷ്, ഋഷി മോഗ്, യൂബി, ബിജിത്ത് ലാൽ, സൂരജ് എ.എസ്, അഖിൽ (എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് മൂവ്മെന്റ് മുൻ പ്രസിഡന്റ് കുളത്തൂർ പ്രതാപൻ നന്ദിയും പറഞ്ഞു.