തിരുവനന്തപുരം:പാലോട് ദിവാകരൻ രചിച്ച ഉമ്മൻചാണ്ടി- ജീവചരിത്ര ഗ്രന്ഥം എന്ന പുസ്തകം നാളെ വൈകിട്ട് 5ന് പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും.പ്രൊഫ.ജി ബാലചന്ദ്രൻ പുസ്തകം പരിചയം നിർവഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എ മാരായ കെ.സി ജോസഫ്,വി.എസ് ശിവകുമാർ,വി.ഡി സതീശൻ,കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി,​ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​എൻ.കെ.വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.ശ്രേഷ്ഠ പബ്ലിക്കേഷൻസാണ് പ്രസാധകർ.