വെഞ്ഞാറമൂട്: ഭക്തിസാന്ദ്രമയ അന്തരീക്ഷത്തിൽ ആലിയാട് തെക്കേയറ്റം ശ്രീധർമ്മ ശാസ്താ ഭജന മഠത്തിൽ പുനഃപ്രതിഷ്ഠ നടന്നു. നാവായിക്കുളം പെരുവഴിക്കൽ മഠം വെങ്കിടേശ്വരൻ പോറ്റിയുടെ മുഖ്യകാർമ്മിത്വത്തിൽ നടന്ന പുനഃപ്രതിഷ്ഠാ ചടങ്ങുകളിൽ നിരവധി ഭക്തർ പങ്കെടുത്തു. ഇതിന്റെ ഭാഗമായി പ്രത്യേക പൂജകളും വഴിപാടുകളും സമൂഹ നീരാഞ്ജനവും കൂട്ടപ്രാർത്ഥനയും അന്നദാനവും നടന്നു.