തിരുവനന്തപുരം: മുൻ എം.പി. പി. വിശ്വംഭരനെ പ്രജാസോഷ്യലിസ്റ്റ് പാർട്ടി ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടി സംസ്ഥാന
ചെയർമാൻ വാഴമുട്ടം രാജേന്ദ്രൻ ഉദ്ഘടനം ചെയ്തു.എം. ആർ. കെ. നായർ, കണിയാപുരം എം.ടി. നാസർ,കാഞ്ഞിരംകുളം ജയചന്ദ്രൻ, കെ.പി. ബാബുരാജ്, ആന്റണി മാടപ്പള്ളിത്തറ, വയലാ ശ്രീധരൻ, ആർ. ഗോപകുമാർ, പട്ടം ജോൺ. പി. ഡിക്രൂസ് തുടങ്ങിയവർ സംസാരിച്ചു.