നെടുമങ്ങാട്:നഗരസഭയിലെ പട്ടയ രഹിതർക്ക് എത്രയും വേഗം പട്ടയം ലഭ്യമാക്കണമെന്ന് കെ.എസ്.കെ.ടി.യു നെടുമങ്ങാട് ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.തേക്കടയിൽ വാണ്ട മണികണ്ഠൻ നഗറിൽ വി.നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം ചെയ്തു.മൂഴി രാജേഷ് രക്തസാക്ഷി പ്രമേയവും നാഗച്ചേരി റഹീം,എ.അജീംഖാൻ എന്നിവർ അനുസ്മരണ പ്രമേയവും ബി.സതീശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.അഡ്വ.കെ.വി ശ്രീകാന്ത് സ്വാഗതം പറഞ്ഞു.സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,ജെ. അരുന്ധതി,പി.ഹരികേശൻ നായർ,എസ്.എസ് ബിജു,എസ്.കെ ബിജുകുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എസ്.എസ് ബിജു (പ്രസിഡന്റ്),വി.നാരായണൻ നായർ,വി.പി കുട്ടപ്പൻ,എ.റോജ് (വൈസ് പ്രസിഡന്റുമാർ),മൂഴി രാജേഷ് (സെക്രട്ടറി),ബി.സതീശൻ,സുധീർഖാൻ,എസ്.ഷിനി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.