തിരുവനന്തപുരം: ആറ്റിങ്ങൽ- വർക്കല റൂട്ടിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച 12 ചെയിൻ സർവീസുകൾ ലാഭകരമാണെങ്കിൽ സർവീസ് സ്ഥിരപ്പെടുത്തി വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ചെയിൻ സർവീസ് ആരംഭിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് ആറ്റിങ്ങൽ- വർക്കല റൂട്ടിൽ ഏപ്രിൽ 31 മുതൽ 12 ബസുകൾ ചെയിൻ സർവീസായി ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന സർവീസുകളുടെ പ്രതിദിന വരുമാനം പരിശോധിച്ച് ലാഭകരമെന്ന് ഉറപ്പായാൽ സർവീസ് തുടരുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കമ്മിഷനെ അറിയിച്ചു.
വിദ്യാർത്ഥികളിൽ നിന്ന് പണം മുൻകൂർ വാങ്ങിയാണ് കോർപ്പറേഷൻ കൺസെഷൻ ടിക്കറ്റ് നൽകുന്നതെന്നും മുൻകൂർ പണം വാങ്ങിയാൽ ഒരു അദ്ധ്യയന വർഷം കൃത്യമായും ബസോടിക്കാൻ കോർപ്പറേഷന് ബാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ നിയമ പ്രശ്‌നങ്ങൾക്കും വ്യവഹാരങ്ങൾക്കും കാരണമാകും. ആറ്റിങ്ങൽ - വർക്കല ചെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിലാണ് ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്ന
ആറ്റിങ്ങൽ - വർക്കല റൂട്ടിൽ സ്വകാര്യസ്റ്റേറ്റ് കാര്യേജുകൾ സർവീസ് നടത്തുന്നുണ്ടെന്നും ഇതിൽ വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര ചെയ്യാമെന്നും റിപ്പോർട്ടിലുണ്ട്. കോർപ്പറേഷൻ ബസുകൾ മാത്രം സർവീസ് നടത്തുന്ന വർക്കല- ആറ്റിങ്ങൽ മേഖലകളിൽ യാതൊരു നിയന്ത്റണവും കൂടാതെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും കൺസെഷൻ കാർഡുകൾ അനുവദിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എൽ. വിജയൻ നൽകിയ പരാതിയിലാണ് നടപടി.