പാറശാല: വാഴ കർഷകരുടെ സംസ്ഥാന സംഘടനയായ 'സിസ' യുടെ കാരോട് പഞ്ചായത്ത് സമിതി രൂപീകരിച്ചു. കാരോട് പഞ്ചായത്തിലെ വാഴകർഷകരുടെ സമ്മേളനം 'സിസ' സംസ്ഥാന രക്ഷാധികാരി ഡോ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എറിച്ചല്ലൂർ നീലകേശി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. 'സിസ' സംസ്ഥാന വൈസ് പ്രസിഡന്റ് മുറിയത്തോട്ടം എം. രാജേന്ദ്രകുമാർ, സംസ്ഥാന ഭാരവാഹികളായ അമരവിള പത്മകുമാർ, രാജേഷ് എം.നായർ, പഞ്ചായത്ത് അംഗങ്ങളായ പ്രമോദ്,ബിന്ദു, കാന്തള്ളൂർ സജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.കെ.ശ്രീകുമാർ (രക്ഷാധികാരി), കാർത്തികേയൻ നായർ (പ്രസിഡന്റ്), വൈ.ശശി,ഗീത (വൈസ് പ്രസിഡന്റുമാർ), ഭദ്രകുമാർ (സെക്രട്ടറി), പ്രീഢ, ബെന്നറ്റ് (ജോ.സെക്രട്ടറിമാർ), മോഹനചന്ദ്രൻ നായർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.