കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം തട്ടത്തുമല മണലയത്തു പച്ചയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് ബസിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. തിരുവല്ല സ്വദേശികളായ ജെറി, രോഹിത് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് 1.30 യോടെ മണലയത്തുപച്ച ഇറക്കത്തിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു തൊടുപുഴയിലേക്ക് പോകുകയായിരുന്ന കൂത്താട്ടുകുളം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽ റോഡിന്റെ ഇടതുഭാഗത്ത് നിന്നു വെട്ടിത്തിരിച്ചുവന്ന ബൈക്ക് ഇടിച്ചുകയറുകയായി രുന്നു. ഇടിയുടെ ആഘാദത്തിൽ ബൈക്ക് പൂർണമായും തകർന്നു.