pslv

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും വിശ്വസ്തനായ വിക്ഷേപണക്കുതിര- പി.എസ്. എൽ.വി ഇന്നലെ ആകാശത്തേക്കു കുതിച്ചത് അമ്പതാം വിജയത്തിന്റെ ചരിത്രവുമായി.

വൈകിട്ട് 3.28 നാണ് ഇന്ത്യയുടെ റിസാറ്റ് 2ആർ.ബി 1 ചാര ഉപഗ്രഹവുമായി പി.എസ്.എൽ.വി- സി 48 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്നത്. 16 മിനിട്ട് 23 സെക്കൻഡ് പിന്നിട്ടപ്പോൾ ഉപഗ്രഹം ഭൂമിയിൽ നിന്ന് 576 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ. ഒരു മിനിട്ടിനു ശേഷം ഇസ്രായേലിലെ വിദ്യാർത്ഥികളുടെ കുഞ്ഞൻ ഉപഗ്രഹമായ ഡ്യുഫാറ്റ്- 3യും വിക്ഷേപിച്ചു. പിന്നാലെ അമേരിക്ക, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് ഉപഗ്രഹങ്ങളും.

റിസാറ്റ് എന്ന

രക്ഷകൻ

സൈനിക ആവശ്യത്തിനുള്ള വിവരങ്ങൾ ശേഖരിക്കും

കാർഷിക,​ ദുരന്തനിവാരണ പദ്ധതികൾക്കും സഹായം

നേരത്തെ അയച്ച റിസാറ്റ് 2 വിന്റെ കാലാവധി പൂർത്തിയായി

കാലാവധി അഞ്ചു വർഷം

ഭ്രമണപഥം ഭൂമദ്ധ്യരേഖയുടെ 37 ഡിഗ്രി ചരിവിൽ 576 കിലോമീറ്റർ ഉയരെ

കുതിപ്പിന്റെ

തുടർക്കഥ

ആദ്യ പി.എസ്.എൽ.വി വിക്ഷേപണം 1993 ൽ

ഇതുവരെ പരാജയം രണ്ടു തവണ മാത്രം
ഇന്നലെ വിക്ഷേപിച്ചത് ഏറ്റവും പുതിയ ക്യു എൽ പതിപ്പ്

ഇത് ഈ പതിപ്പിന്റെ രണ്ടാം പറക്കൽ.

നാല് ചെറുറോക്കറ്റുകൾ ഉപയോഗിച്ച് കുതിക്കും

ഉപഗ്രഹങ്ങളെ പുറന്തള്ളുന്ന ദൃശ്യങ്ങൾ റോക്കറ്റിന്റെ അഗ്രഭാഗത്തെ കാമറയിലൂടെ ലൈവ്

ഇന്നലത്തേത് സതീഷ്ധവാൻ കേന്ദ്രത്തിൽ നിന്നുള്ള 75-ാം വിക്ഷേപണം

പി.എസ്.എൽ.വി 51-ാം വിക്ഷേപണം രണ്ടാഴ്ചക്കകം

ഫോട്ടോ ക്യാപ്ഷൻ

1.പി.എസ്. എൽ.വി.യുടെ അൻപതാം വിക്ഷേപണത്തിന് സാക്ഷിയാകാനെത്തിയ പൊതുജനങ്ങൾ

2.പി.എസ്.എൽ.വി.യുടെ അൻപതാം കുതിപ്പ്.