photo

നെടുമങ്ങാട് : തലസ്ഥാന നഗരത്തിൽ കുടിവെള്ള വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അരുവിക്കര ജലശുദ്ധീകരണ ശാലകളിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നവീകരണ പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിൽ 86, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകളിലെ കോമൺ സബ്സ്റ്റേഷൻ രണ്ടാക്കും. അതിനോടൊപ്പം റോ വാട്ടർ (അശുദ്ധ ജലം) പമ്പു ഹൗസിലെയും ക്ലിയർ വാട്ടർ (ശുദ്ധജലം) പമ്പു ഹൗസിലെയും പ്രാധനപ്പെട്ട രണ്ടു പമ്പുകൾ വീതം മെയിനിൽ നിന്നും ഡിസ്കണക്ട് ചെയ്യും. ഇവിടെ ഡമ്മി പ്ലാറ്റും വാൽവും സ്ഥാപിക്കും. ഈ സമയം സബ് സ്റ്റേഷനിൽ നിന്നു പമ്പു ഹൗസുകളിലേക്കുള്ള കേബിൾ വർക്കുകളും നടത്തും. 74 എം.എൽ.ഡി. ജലശുദ്ധീകരണ ശാലയിലെ പ്രവർത്തങ്ങൾ പൂർത്തിയാകാൻ 12 മണിക്കൂറും 86 എം.എൽ.ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 11 മണിക്കൂറും വേണ്ടി വരും. ഈ സമയം നഗരത്തിലേക്കുള്ള ജലവിതരണം പൂർണമായും തടസപ്പെടാൻ ഇടയുണ്ട്.