തിരുവനന്തപുരം: റേഷൻകട വഴി വിതരണത്തിന് പച്ചരിയും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് കുത്തരിയും ലഭ്യമാക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു.
പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന് പച്ചരിയുടെയും പുഴുക്കലരി യുടെയും വിതരണം ത്വരിതപ്പെടുത്തണം. പോഷക സമൃദ്ധമായ കുത്തരി സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.